കടലാക്രമണത്തിൽ തോണി തകര്ന്നു

parappanannagdi beachപരപ്പനങ്ങാടി : കരയിൽ കയറ്റിവെച്ച മത്സ്യബന്ധന തോണി കടലാക്രമണത്തിൽ തകര്ന്നു . പുത്തൻകടപ്പുറത്തെ പോക്കുവിന്റെ പുരക്കൽ അബ്ദുറസാക്കിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകര്ന്നത്. വെള്ളിയാഴ്ച്ച 12 .30 നാണ് സംഭവം. കരയിലേക്ക് ഇരച്ചു കയറിയ തിരമാലകളിൽപ്പെട്ടു തോണി തകരുകയായിരുന്നു.തോണിയിലുണ്ടായിരുന്ന മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടമായിട്ടുണ്ട്