പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.എസ് പര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമം ഒരുക്കുന്നു. ഏപ്രില്‍ 30 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണിവരെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടയുടെ സഹകരണത്തോടെയാണ് മഹാസംഗമം സംഘടിപ്പിച്ചിക്കുന്നത്. പരിപാടി സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി. അബ്ദുറബ്ബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, കെ.പി ബാലകൃഷ്ണന്‍ ഐ.എ.എസ്, റഷീദ് പരപ്പനങ്ങാടി, സി.കെ ബാലന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം റവ:ഷാജു ബഞ്ചമിന്‍(കോര്‍പ്പറേറ്റ് മാനേജര്‍ സിഎസ്‌ഐ സ്‌കൂള്‍സ് മലബാര്‍&വയനാട്) ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ ഭാഗമായി പൂര്‍വ്വ അദ്ധ്യാപകരെ ആദരിക്കല്‍, സൗഹൃദ സദ്യ, കലാപരിപാടികള്‍, ഉച്ചക്കഞ്ഞി ഡോക്യുമെന്ററി പ്രദര്‍ശനം, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗീത സന്ധ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ടി.അരവിന്ദന്‍, പി.ഒ സലാം, ശബ്‌നം മുരളി, ഗിരീഷ് തോട്ടത്തില്‍,കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.