കൂട്ടു മൂച്ചിയില്‍ എടിഎം കൗണ്ടര്‍ കുത്തി തുറന്നു

പരപ്പനങ്ങാടി: കൂട്ടു മൂച്ചിയില്‍ എടിഎം കൗണ്ടര്‍ കുത്തി തുറന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറാണ് കുത്തി തുറന്നത്. ഇന്ന് രാവിലെയാണ് എടിഎം കുത്തി തുറന്ന നിലിയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേണം ആരംഭിച്ചു. ഇവിടെ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കൂട്ടുമൂച്ചിയില്‍ തകര്‍ത്ത എടിഎം കൗണ്ടര്‍

പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസം മൊബൈല്‍ കട കുത്തി തുറന്ന് ലക്ഷകണക്കിന് രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നു.

പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി കവര്‍ച്ച നടന്നു കൊണ്ടിരിക്കുന്നത് വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാഴിത്തിയിരിക്കുകയാണ്.