പരപ്പനങ്ങാടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം;മരണം രണ്ടായി

പരപ്പനങ്ങാടി:കഴിഞ്ഞ ദിവസം ചെട്ടിപ്പടി മുടുവിങ്ങല്‍ വെച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കുപറ്റി ചികിത്സയിലുണ്ടായിരുന്ന കാടപ്പടി സ്വദേശി വാളാംവയല്‍ അബ്ദുല്ലത്തീഫ് എന്ന ആലികോയ (56 )മരിച്ചു. ഇതോടെ
 മരണ സംഖ്യ രണ്ടായി. കഴിഞ്ഞ ദിവസം ചെട്ടിപ്പടി കോയംകുളത്തെ    കൊയംകുളത്തെനടമ്മല്‍ പുതിയകത്ത് കോയകുട്ടിയുടെ മകന്‍ മുജീബ് റഹ്മാന്‍ (24)മരണപെട്ടിരുന്നു.

സാരമായി പരിക്കേറ്റ ആലിക്കോയ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണത്തിലായിരുന്നു. ഇന്നലെ യാണ് മരിച്ചത്.   
ഭാര്യ:സക്കീന.മക്കള്‍:സെല്‍ഷാദ്, സല്‍ഫീന, റുബീന.മരുമക്കള്‍:അസ്കര്‍( സൗദി), ആസിഫ് (പടിക്കല്‍).
ഖബറടക്കം  ഇന്ന് (ചൊവ്വ)രാവിലെ ഒമ്പതിന്  കോഴിക്കോട്    തോപ്പയില്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

പരപ്പനങ്ങാടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു