പരപ്പനങ്ങാടിയില്‍ സ്കൗട്ട് ആന്റ് ഗൈഡ്സ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

Story dated:Sunday June 19th, 2016,12 16:pm
sameeksha sameeksha

skout  ifthaar  h  haneefaപരപ്പനങ്ങാടി :ഭാരത്‌ സ്കൗട്ട് ആന്റ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ കമ്മിറ്റി പരപ്പനങ്ങാടിയിൽ ഇഫ്താര് വിരുന്നു സംഘടിപ്പിച്ചു.
സ്കൗട്ട് ആന്റ് ഗൈഡ്സ് സംഘടനാ നേതാക്കള്, മാധ്യമപ്രതിനിധികള്, സ്കൗട്ട് വിദ്യാർഥികൾ  തുടങ്ങിയവര് പങ്കെടുത്ത ഇഫ്താര് വിരുന്ന്  അംഗങ്ങളുടെ
പങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി.സംഗമം പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച് ഹനീഫ ഉദ്ഘാടനം ചെയ്തു .പി രാജ്മോഹൻ അധ്യക്ഷനായി .കെ അബ്ദുസ്സലാം മാസ്റ്റർ ഇഫ്താർ സന്ദേശം നൽകി.ബിജി മാത്യു ,പി ചന്ദ്രൻ ,ശ്യാമള കുമാരി ,സതീദേവി ,സി വി അരവിന്ദൻ ,കെ ബഷീർ അഹ്മദ് ,ശോഭനാ ദേവി ,പി കെ അനൂജ് എന്നിവര് സംസാരിച്ചു.