പരപ്പനങ്ങാടി റെയില്‍വെസ്റ്റേഷനില്‍ ഡോഗ്സ്ക്വാഡും ബോംബ്‌സ്ക്വാഡും പരിശോധന നടത്തി  

പരപ്പനങ്ങാടി:റെയില്‍വെസ്റ്റേഷനിലും പരിസരങ്ങളിലും മലപ്പുറത്ത്നിന്നെത്തിയ ഡോഗ്സ്ക്വാഡും ബോംബ്‌സ്ക്വാഡും പരിശോധന നടത്തി.കണ്ണൂര്‍ റെയില്‍വെസ്റ്റേഷന്‍ പരിസരത്തെകുറ്റി കാട്ടില്‍നിന്നു മൂന്നു ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ റെയില്‍വെസ്റ്റെഷനുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്.

കണ്ണൂരില്‍ രണ്ടു ഐസ്ക്രീം ബോംബും ഒരുസ്റ്റീല്‍ബോംബുമാണ് കണ്ടെത്തിയത്. റെയില്‍വെ സ്റ്റേഷനും പരിസരവും യാത്രക്കാരുടെ ലെഗേജും അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.