പരപ്പനങ്ങാടി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാകും;ബജറ്റില്‍ തുക വകയിരുത്തി

തിരുവന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഇത്തവണത്തെ ബജറ്റില്‍ പരപ്പനങ്ങാടിക്കൊരു ശുഭവാര്‍ത്ത. ഏറെക്കാലമായി ആവശ്യപ്പെടുന്ന പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തി.

കഴിഞ്ഞവര്‍ഷം ഈ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നെങ്കിലും യാതൊരു ഫണ്ടും അനുവദിച്ചിരുന്നില്ല. ഇത്തവണ പരപ്പനങ്ങാടി, താനൂര്‍, അര്‍ത്തുങ്കല്‍, വെള്ളയില്‍, മഞ്ചേശ്വരം, കൊയിലാണ്ടി, ചേറ്റുവ, മുക്കക്കടവ്, ചെറുവത്തൂര്‍, തലായി, ചെത്തി തുടങ്ങിയ ഹാര്‍ബറുകളുടെ നിര്‍മ്മാണത്തിനാണ് തുക വകയിരുത്തുന്നത്. 39 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. കൂടാതെ മറ്റൊരു 35 കോടി രൂപ ഹാര്‍ബറുകളുമായി ബന്ധപ്പെട്ട റോഡ്, പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായും വകയിരുത്തിയിട്ടുണ്ട്.