പള്ളിക്കലിലും ചേലേമ്പ്രയിലും ഡെങ്കിപ്പനി ബാധിച്ചു യുവാവും  വീട്ടമ്മയും മരിച്ചു.

തേഞ്ഞിപ്പലം: പള്ളിക്കലിലും ചേലേമ്പ്രയിലും ഡെങ്കിപ്പനി ബാധിതരായ യുവാവും വീട്ടമ്മയും മരിച്ചു .പള്ളിക്കൽ പഞ്ചായത്തിലെ ഈത്തച്ചിറ പറങ്കിമാവ് തോട്ടത്തില്‍ പരേതനായ കുറുങ്ങോട്ട് ഭാസ്‌കരന്റെ മകന്‍ സബീഷ് (28) ആണ് മരിച്ചത്. ശനിയാഴ്ച ശക്തമായ പനിയെ തുടര്‍ന്ന് കൊണ്ടോട്ടി താലൂക്കാസ്പത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഡെങ്കിപനിയാണെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.  മാതാവ്: ബേബി. സഹോദരങ്ങള്‍: ബിന്ദുഷ, ജയന്‍.
ചേലേമ്പ്ര പുല്ലിപ്പറമ്പിലെ അടിവാരം പുതുപ്പറമ്പത്ത് കരിക്കിരി കണ്ടി പരേതനായ അപ്പുണ്ണിയുടെ ഭാര്യ മുള്ളമ്മാക്കിൽ ചിന്നമ്മു(68) വാണ് ഡങ്കി ബാധിച്ച് മരിച്ച വീട്ടമ്മ .ഇവരെ ശനിയാഴ്ച മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.ഇതോടെ ചേലേമ്പ്ര പഞ്ചായത്തിൽ പനി ബാധിതരുടെ എണ്ണം ഒമ്പത് ആയി. മലപ്പുറം ജില്ലയിൽ  പനി ബാധിതരായി മരിച്ചവർ ഏറ്റവും കൂടുതൽ ചേലേമ്പ്രയിലാണെന്നാണ് അധികൃതർ നൽകുന്ന വിവരം .മക്കൾ: മുരളീധരൻ, മധു, ഷാജി, ദിപേഷ്, ഗിരിജ, ഷീജ. മരുമക്കൾ: സുജിത, ജോഷിത, ഷീജാമണി, ജ്യോതിഷ്കുമാർ.സഹോദരങ്ങൾ: അപ്പുട്ടി, രാജൻ, തങ്ക, പരേതനായ ഗോവിന്ദൻ .