ഒറ്റ നമ്പര്‍ ലോട്ടറി ഏജന്റ് പിടിയില്‍

മഞ്ചേരി:കേരള ലോട്ടറിക്ക് സമാന്തരമായി നടത്തിവരികയായിരുന്ന ഒറ്റക്ക ലോട്ടറി ഏജന്റിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.

ചാത്തങ്ങോട്ടുപുറം മൂളിയത്ത് ഹരിദാസന്‍(56)ആണ് പിടിയിലായത്. ഏളങ്കൂര്‍ ചാരകാവിലെ ഇയാളുടെ ലോട്ടറി കട കേന്ദ്രീകരിച്ചാണ് ചൂതാട്ടം നടന്നിരുന്നത്. മഞ്ചേരി എസ്‌ഐ റിയാസ് ചാക്കീരി, ജൂനിയര്‍ എസ്‌ഐ ഫക്രുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.