Section

malabari-logo-mobile

ഞാറ്റുവേല ചന്തകളും കാര്‍ഷികസഭയും സംഘടിപ്പിക്കും;കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍

HIGHLIGHTS : മലപ്പുറം: എല്ലാ വര്‍ഷവും ജൂണ്‍ ജൂലായ് മാസങ്ങളില്‍ ഞാറ്റുവേല ചന്തകളും കാര്‍ഷിക സഭയും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ....

മലപ്പുറം: എല്ലാ വര്‍ഷവും ജൂണ്‍ ജൂലായ് മാസങ്ങളില്‍ ഞാറ്റുവേല ചന്തകളും കാര്‍ഷിക സഭയും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതി അവാര്‍ഡ് വിതരണവും, കേരഗ്രാമം പദ്ധതിയുടെ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ആനുകൂല്യ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഈ വര്‍ഷം 250 പഞ്ചായത്തുകളില്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ പഞ്ചായത്തിലും ക്ലിനിക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി ഓഫിസര്‍മാര്‍ ഫയലില്‍ നിന്നും വയലിലേക്കും, ശാസ്ത്രജ്ഞന്‍മാര്‍ ലാബില്‍ നിന്ന് ലാന്റിലേക്കും ഇറങ്ങണം, സംസ്ഥാനത്ത് മുഴുവന്‍ തരിശ് നിലങ്ങളും എറ്റെടുത്ത് കൃഷി ചെയ്യാനുള്ള നടപടി തുടങ്ങിതായും മന്ത്രി പറഞ്ഞു. എടയൂര്‍ കൃഷിഭവന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. എടയൂര്‍ കൃഷിഭവന്‍ വിള ആരോഗ്യ ക്ലിനിക്ക്, ആത്മ പദ്ധതിയിലെ ബയോ സെന്റര്‍ & ടെക്‌നോളജി ഹബ്ബ്, വിപുലീകരിച്ച കൃഷിഭവന്‍ കോംപ്ലക്‌സ്, വെബ് സൈറ്റ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

sameeksha-malabarinews

കേരഗ്രാമം ആനുകൂല്യ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുവമ്മദ് കുട്ടി, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ജയശ്രീ. എല്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആര്‍.കെ പ്രമീള, എം.കെ റഫീഖ, മൊയ്തു എടയൂര്‍, തിയ്യാട്ടില്‍ അബദുള്ളക്കുട്ടി, എന്‍.യു സദാനന്ദന്‍, വി.പി.എ ഷുക്കൂര്‍, കെ.ടി.അബദുല്‍ ഗഫൂര്‍ മാസ്റ്റര്‍, കെ.കെ. മോഹനകൃഷ്ണന്‍, എ.എന്‍. ജോയ് മാസ്റ്റര്‍, പി.എം സുരേഷ്, കല്ലിങ്ങല്‍, മുഹമ്മദ്കുട്ടി, സൈനുദ്ധീന്‍ വള്ളൂരാന്‍, കെ ഗോപിനാഥന്‍, പി.വിനോദ്, എന്നിവര്‍ സംസാരിച്ചു. എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് മാസ്റ്റര്‍ സ്വാഗതവും കൃഷിഡപ്യൂട്ടി ഡയറക്ടര്‍ എം.കെ. നാരായണന്‍ നന്ദിയും രേഖപ്പെടുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!