പത്രങ്ങളില്‍ പുനര്‍വിവാഹ പരസ്യം നല്‍കി യുവതികളില്‍ നിന്നും സ്വര്‍ണാഭരണം തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍

നിലമ്പൂര്‍: പ്രത്രങ്ങളിലൂടെ പുനര്‍വിവാഹ പരസ്യം നല്‍കി യുവതികളില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കല്‍ പതിവാക്കിയ പ്രതി പോലീസ് പിടിയിലായി. പാലക്കാട് പട്ടാമ്പി വലപ്പുഴ പുതിയാപ്ല മജീദ്(കുട്ടി മജീദ് 42) ആണ് നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്. ഭാര്യ മരണപ്പെട്ട് പുനര്‍വിവാഹം കഴിക്കാന്‍ താല്പര്യമുള്ളവരില്‍ നിന്ന് വിവാഹാലോചന സ്വീകരിക്കുന്നു എന്ന് കണിച്ചാണ് ഇയാള്‍ പരസ്യം നല്‍കിയിരുന്നത്. വ്യാജ സിംകാര്‍ഡ് ഉപയോഗിച്ച് നേടിയിരുന്ന നമ്പറുകാളാണ് ഇയാള്‍ പത്രങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറിനായി നല്‍കിയിരുന്നത്.

പരസ്യം കണ്ട് വിളിക്കുന്ന യുവതികളോട് ഇയാള്‍ എല്ലാവിവരങ്ങളും ചോദിച്ചറിയുകയും തന്റെ ഭാര്യ മരണപ്പെട്ടതാണെന്നും തനിക്ക് ഒരു കുട്ടിയുണ്ടെന്നും ഗള്‍ഫില്‍ ഉയര്‍ന്ന ബിനസ്സ് ആണെന്നുമാണ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് പുറത്ത് പെണ്ണുകാണാനായി വിളിക്കുകയും ചെയ്യും. വാടകയ്‌ക്കെടുത്ത കാറിലെത്തുന്ന ഇയാള്‍ യുവതികളെ കാറില്‍ കയറ്റിക്കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആഭരണങ്ങള്‍ സമ്മാനമായി നല്‍കുകയും അവ അണിയാന്‍ ആവശ്യപ്പെടുകയും ചെയ്യും. പിന്നീട് ആഭരണത്തിന്റെ ഭംഗികാണാന്‍ അവരണിഞ്ഞ ആഭരണങ്ങള്‍ അവരുടെ ബാഗില്‍ തന്നെ അഴിച്ചുവെക്കാന്‍ പറയുകയും ചെയ്യും. തിരിച്ചുവരുന്ന ഇടയ്ക്ക് ഏതെങ്കിലും കടയുടെ മുന്നില്‍ നിര്‍ത്തിയ ശേഷം യുവതിയോട് പണം കൊടുത്ത് വെള്ളം വാങ്ങിവരാന്‍ ആവശ്യപ്പെടും. ഈ സമയം ബാഗില്‍ അഴിച്ചു വെച്ച സ്വര്‍ണം ഇയാള്‍ അടിച്ചെടുക്കുകയാണ് പതിവ്. തിരിച്ച് യുവതി വീട്ടിലെത്തി നോക്കുമ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതിനിടെ ഇയാള്‍ അണിയിച്ച ആഭരണങ്ങള്‍ പരിശോധനയില്‍ നിന്നും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ തട്ടിപ്പ് മനസിലാക്കിയ യുവതി ഇയാളെ തിരിച്ചു വിളിച്ചപ്പോള്‍ ആഭരണം കാറില്‍ വീണു കിടപ്പുണ്ടായിരുന്നെന്നും അതുവഴി ബിസിനസ് ആവശ്യത്തിന് വരുമ്പോള്‍ തരാമെന്നും പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതായതോടെ യുവതി വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്.

കഴിഞ്ഞദിവസം ചുങ്കത്തറയിലെ യുവതിയെ സമാനമായ രീതിയില്‍ ഇയാള്‍ നിലമ്പൂര്‍ ടൗണിലേക്ക് വിളിച്ചുവരുത്തുകയും ഇവരില്‍ നിന്ന് മൂന്ന് പവന്റെ ആഭരണം കവരുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെബൈര്‍സെല്ലിന്റെ സഹായത്തോടെ കേസ് അന്വേഷിച്ച് വരവെയണ് പ്രതി പിടിയിലായത്.

ഊട്ടിയിലേക്കുള്ള വിനോദയാത്രക്കിടെ തിങ്കളാഴ്ച രാത്രിയിലാണ് ഇയാള്‍ പിടിയിലായത്. ഇാളില്‍ നിന്നും നിരവധി മൈാബൈല്‍ ഫോണുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, സിംകാര്‍ഡുകള്‍, കേരള തമിഴ്‌നാട് ഡ്രൈവിങ് ലൈസന്‍സുകള്‍, ഉത്തേജക മരുന്നുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്ന് എഡിറ്റുചെയ്‌തെടുത്ത ഫോട്ടോകള്‍ എന്നിയും പോലീസ് പിടിച്ചെടുത്തു. ഒരു സിംകാര്‍ഡില്‍ നിന്ന് ഇയാള്‍ ഒരു യുവതിയെ മാത്രമെ വിളിക്കാറൊള്ളു. പിന്നീട് ഈ കാര്‍ഡ് ഒടിച്ചുകളയുകയാണ് പതിവ്.

ഇതിനുമുന്‍പും ഇയാള്‍ നിരവധി തവണ പിടിയിലായിട്ടുണ്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്തിറങ്ങിയിരുന്നു. ഇരകളെ ഭീഷണിപ്പെടുത്തി ഇയാള്‍ കേസ് പിന്‍വലിപ്പിക്കുകയായിരുന്നു പതിവ്. ഇയാളുടെ ഇരകളാകേണ്ടി വന്നവരില്‍ ഏറെയും വിവാഹമോചനം നേടിയവരും വിവാഹപ്രായം കഴിഞ്ഞവരുമായിരുന്നു. പലരും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പത്തുവര്‍ഷത്തോളമായി ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി ആഢംബര ജീവിതം നയിച്ചുവരികയാണ്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
ഡിവൈഎസ്പിക്ക് പുറമെ സി ഐ കെ എം ദേവസ്യ, എടക്കര സിഐ പി കെ സന്തോഷ്, നിലമ്പൂര്‍ അഡീ.എസ് ഐ രാധാകൃഷ്ണന്‍, സ്‌പെഷ്യല്‍ സ്‌ക്വഡ് എഎസ്‌ഐ എം അസൈനാര്‍, സി പി ഒമാരായ എന്‍ പി സലീല്‍ബാബു, ഇ ജി പ്രദീപ്, ശരത് കോട്ടക്കല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടയിരുന്നത്.

Related Articles