Section

malabari-logo-mobile

റോഡ് പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : മലപ്പുറം:ആഘോഷത്തിമർപ്പിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് കൊണ്ട് പരിശോധന  കർശനമാക്കാനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ നി...

മലപ്പുറം:ആഘോഷത്തിമർപ്പിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ട് കൊണ്ട് പരിശോധന  കർശനമാക്കാനുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് രാത്രികാല  പരിശോധന നടത്താൻ ദക്ഷിണമേഖല ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി ജോസഫ് നിർദ്ദേശിച്ചു.

ഇതിന്റെ ഭാഗമായി  ഡിസംബർ 30 31 തീയതികളിൽ ദേശീയപാത പ്രധാന  നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മോട്ടോർവാഹനവകുപ്പ് രാത്രികാല പരിശോധന നടത്തുന്നതാണ്. മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, മൂന്നുപേരെ കയറ്റിയുള്ള മോട്ടോർ സൈക്കിൾ യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴക്ക് പുറമേ ലൈസൻസ് റദ്ദ് ചെയ്യുന്നതുമാണ്. രൂപമാറ്റം നടത്തിയ വാഹനങ്ങൾ അമിത ശബ്ദം പുറപ്പെടുവിക്കുന്ന  രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള  വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഡ്രൈവിംഗിന് ബാധിക്കുന്ന രീതിയിൽ വിവിധ  വർണ്ണ ലൈറ്റുകളുടെ ദുരുപയോഗം  കർശനമായി തടയാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു.

sameeksha-malabarinews

ശബരിമല തീർഥാടനം മുൻനിർത്തി മണ്ഡലകാലത്തെ പത്യേക പരിശോധനയിൽ റോഡ് തടസ്സപ്പെടുത്തുന്ന  വാഹനങ്ങൾക്കെതിരെയും റോഡ് കയ്യേറി നടത്തുന്ന അനവധി വർക്ക് ഷോപ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഈ കാലയളവിൽ ‘ഓപറേഷൻ സുരക്ഷ’ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് മൊബൈൽ എൻഫോഴ്സ്മെൻറ് വിഭാഗം ഇതിനകം തന്നെ നൂറിലധികം  ലൈസൻസ് സസ്പെൻഡ് ചെയ്തു. സമയക്രമം പാലിക്കാതെ സർവ്വീസ് നടത്തിയ പതിനാറ് ടിപ്പർ ലോറികൾക്ക് എതിരെയും സൈലൻസർ രൂപമാറ്റം വരുത്തിയ ഇരുപത്തിരണ്ട് ബുള്ളറ്റ് മോട്ടോർസൈക്കിൾ, നികുതി അടയ്ക്കാതെ സർവീസ് നടത്തിയ വാഹനങ്ങൾ, എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾ, അനധികൃത ടാക്സി സർവീസ്, ലൈസൻസില്ലാത്ത കുട്ടി ഡൈവർമാർ തുടങ്ങി മുന്നൂറിലധികം  വാഹനങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തിലധികം രൂപ പിഴയിനത്തിൽ ഈടാക്കിയിട്ടുണ്ട്.

തൃശ്ശൂർ എൻഫോഴ്സ്മെൻറ് ആർ ടി ഒ ശരവണൻ മലപ്പുറം ആർടിഒ കെ സി മാണി എന്നിവരുടെ മേൽനോട്ടത്തിൽ എൻഫോഴ്സ്മെന്റ് എം വിഐ എംപി അബ്ദുൽ സുബൈർ എഎം വി ഐ മാരായ പി കെ മുഹമ്മദ് ഷഫീക്ക്, എം ഐആരിഫ്, വി സ് ബിജു എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത് . വരും ദിവസങ്ങളിൽ ഓപ്പറേഷൻ സുരക്ഷയുടെ ഭാഗമായി സംസ്ഥാന ദേശീയ പാതകളിൽ  കർശനമായ പരിശോധനകൾ തുടരുമെന്ന് എം വിഐ എംപി  അബ്ദുൽ സുബൈർ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!