മലപ്പുറം ജില്ല വിഭജിക്കണം; ലീഗ് നേതാക്കള്‍

downloadമലപ്പുറം: മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കള്‍ വീണ്ടും രംഗത്ത്. മലബാറിന് മൂന്ന് പുതിയ ജില്ലകള്‍ വേണമെന്നും അതിലൊന്ന് മലപ്പുറം വിഭജിച്ചാവണമെന്നും ലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും കൂടി പങ്കെടുത്ത വേദിയില്‍ മറ്റ് നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു.

കൊണ്ടോട്ടി താലൂക്ക് ഉദ്ഘാടന ചടങ്ങിലാണ് ജില്ല വിഭജിക്കണമെന്ന ആവശ്യം ലീഗ് ഉന്നയിച്ചത്. ജില്ലയുടെ പിന്നോക്കാവസ്ഥയെ പറ്റി സംസാരിക്കവെയാണ് പരിഹാരമായി വിഭജനമെന്ന ആശയം എംഎല്‍എ മുന്നോട്ട് വെച്ചത്.

ഇതേ തുടര്‍ന്ന് സംസാരിച്ച മന്ത്രി കുഞ്ഞാലികുട്ടിയുടെ സഹോദരനും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ പികെ കുഞ്ഞു കെഎന്‍എ ഖാദര്‍ എംഎല്‍എ യുടെ വാദത്തെ പിന്‍താങ്ങിയത്.

മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ലീഗ് ജില്ലാ കമ്മറ്റിയുടെ ആവശ്യം ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ചിരുന്നു. ജില്ലയെ വിഭജിച്ച് തിരൂര്‍ ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ സമരത്തിലാണ്.