മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് മംഗളുരുവില്‍ വെട്ടേറ്റു

മംഗളുരു : മലയാളിയായ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയെ മംഗളുരുവില്‍ വെച്ച് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. മലപ്പുറം വെട്ടത്തുര്‍ സ്വദേശിയും കാരിവേലി എഞ്ചിനിയറിങ്ങ് കോളേജിലെ മുന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ സാജിദി(23)നാണ് പരിക്കേറ്റത്.
സാജിദ് സുഹൃത്തായ നൗഫലിനൊപ്പം ബൈക്കില്‍ വരുമ്പോല്‍ ബീറ്റുപുര എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിന് കൈകാണിച്ച് മുവര്‍സംഘം പെട്രോള്‍ തീര്‍ന്നെന്നും കുറച്ച്തരുമോയെന്നും ചോദിച്ചപ്പോള്‍ ഇരുവരും ബൈക്ക്‌നിര്‍ത്തുകയായിരുന്നു ഈ സമയത്താണ് ആക്രമണമുണ്ടായത്.
വയറിനും കൈക്കും വെട്ടേറ്റ സാജിദിനെ അടിയന്തര ശസ്ത്രകൃയക്ക് വിധേയയാക്കി.