ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം : 15പേര്‍ക്ക്‌ പരുക്ക്‌

TGI VK PADI BUS WITH AUTO ACCIDENT 01തിരൂരങ്ങാടി:ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ബസ്‌്‌ മറിഞ്ഞ്‌ 15പേര്‍ക്ക്‌ പരുക്ക്‌. ദേശീയ പാതയില്‍ വികെപടിക്കും അരീതോടിനുമിടയില്‍ മമ്പുറം മഖാം റോഡ്‌ ജംഗ്‌ഷനില്‍ ഇന്നലെ ഉച്ചക്ക്‌ 11.30നാണ്‌ അപകടം. തൃശൂരില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ്‌ അപകടത്തില്‍ പെട്ടത്‌. ബസിന്‌ മുന്നില്‍ ഓടുകയായിരുന്ന ഓട്ടോറിക്ഷ പെട്ടൊന്ന്‌ മമ്പുറം റോഡിലേക്ക്‌ തിരിച്ചപ്പോള്‍ അതിനെ വെട്ടിക്കുന്നതിനിടെയാണ്‌ കെഎസ്‌ആര്‍ടിസി മറിഞ്ഞത്‌.അപകടത്തെ തുടര്‍ന്ന്‌ ഓടിക്കൂടിയ നാട്ടുകാരാണ്‌ ബസ്‌ പൊക്കി യാത്രക്കാരെ രക്ഷിച്ചത്‌.പരുക്ക്‌ പറ്റിയ ഓട്ടോ ഡ്രൈവര്‍ മമ്പുറം വിഎസ്‌ ഖമറുദ്ദീന്‍ (28) കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മലപ്പുറം കാളമ്പാടി രജീഷ്‌ (31) ബസ്‌ യാത്രക്കാരായ കോഴിക്കോട്‌ നടുവണ്ണൂര്‍ കെകെ ശാന്ത (53) തൃശൂര്‍ സ്വദേശി അപര്‍ണ (25) കോഴിക്കോട്‌ ഉള്ളേരി വാസു (62) ഭാര്യ ശാന്ത(51) കോഴിക്കോട്‌ ഉണ്ണികുളം സ്വദേശി കമല (50) വയനാട്‌ പങ്കജാക്ഷി(62)ഇരുമ്പുചോല സ്വദേശി മന്‍സൂര്‍(43) തൊടുപുഴ കുഞ്ഞിമോന്‍ (42)വയനാട്‌ സിഎച്ച്‌ സാബിര്‍ (32) ചേലേമ്പ്ര മുഹമ്മദ്‌ ഇശാം (46) ഇടുക്കി സ്വദേശി മമ്മു (50) എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.ഏതാനും പേരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.