ദേശീയപാതയില്‍ നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്;ബൈക്ക് യാത്രികന്റെ കാല്‍ മുറിഞ്ഞു

വള്ളിക്കുന്ന്:ദേശീയപാതയിൽ വീണ്ടും വാഹനാപകടം.ഒടുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ് മറിഞ്ഞു 2 പേർക്കും അപകടത്തിൽ പെട്ട വാഹനം ഉയർത്തുന്ന ക്രയിൻ തട്ടി ബൈക്കു യാത്രകാരന്റെ കാലിനും പരുക്ക്.
ബുധനാഴ്ച രാവിലെ ഏഴരയോടെ കാക്കഞ്ചേരി കിൻഫ്ര പാർക്കിനു സമീപത്തെ ഇറക്കത്തിലാണ് അപകടം.കർണ്ണാടകയിൽ നിന്നും മുന്തിരി ജ്യുസിന്റെ പക്കറ്റുകളുമായി പോവുകയായിരുന്ന വാഹനം ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ടു തല കീഴായി മറിയുകയായിരുന്നു.മറിയുന്നതിനിടെ ദേശീയ പാതയോരത് നിർത്തിയിട്ട മൂന്ന് ബൈക്കുകളും ഇടിച്ചു തകർത്തു.ഗ്ലാസ്സുകളിൽ നിറച്ച മുന്തിരി ജ്യുസുകൾ ദേശീയപാതയിൽ പരന്നൊഴുകി.ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവറെ ആശുപത്രിയിൽ എത്തിച്ചത്.വിവരമറിഞ്ഞു തേഞ്ഞിപ്പലം പോലീസും മീഞ്ചന്തയിൽ നിന്നു ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.

അപകടത്തിൽ പെട്ട വാഹനം ഉയർത്തുന്നതിനിടെ ക്രയിൻ തട്ടി ഇതുവഴി പോയ പടിക്കൽ സ്വെദേശിയായ ബൈക്കു യാത്രക്കാരന്റെ കാലിനും പരുക്കേറ്റു.കാലിന്റെ എല്ലു പൊട്ടിയ ഇയാളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപെട്ടു.