ദേശീയപാത ചേളാരിയിൽ കെ.എസ്.ആർ.ടി.സി.ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തേഞ്ഞിപ്പലം:ദേശീയപാത താഴെ ചേ ളാരിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടു പേർ മരിച്ചു.പറശ്ശിനിക്കടവ് മുത്തപ്പൻ കാവിലേക്ക് ദർശനത്തിനായി പോവുകയായിരുന്ന തൃശൂർ കൊടകര ചെട്ടിച്ചാൽ വൈലിക്കട സുബ്രന്റെ ഭാര്യ രുക്മിണി (65),സുബ്രന്റെ സഹോദരൻ ബാലന്റെ മകൾ വൃഷിത (26)എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലർചെ 5 മണിയോടെയാണ് അപകടം.കോഴിക്കോട് നിന്നും എറണാകുളതേക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന കാറും.കൂട്ടിയിടിച്ചാണ് അപകടം.കാറിലുണ്ടായിരുന്ന ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഡ്രൈവറുടെ പിറകിലെ സീറ്റിൽഇരുന്നു യാത്ര ചെയ്തവരാണ് മരിച്ചത്.കാറിന്റെ വലതു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്.മരിച്ചവരുടെ മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയി