ചുങ്കപ്പാത നാട്ടിനാപത്ത്, ഇരകളുടെ പ്രതിഷേധ സംഗമം

IMG_20160710_200811തേഞ്ഞിപ്പലം: ടോൾ പിരിവ് മാത്രം ലക്ഷ്യമാക്കി ബി.ഒ.ടി കമ്പനികൾ നിർമ്മിക്കുന്ന ചുങ്കപ്പാത നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കവർന്നെടുക്കുമെന്നും ,ഇതിന് കൂട്ടുനിൽക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ജന വിരുദ്ധരാണെന്നും എൻ.എച്ച് ആക്ഷൻ കൗൺസിൽ ചേളാരിയിൽ സംഘടിപ്പിച്ച ഇരകളുടെ പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി.

45 മീറ്റർ സ്ഥലമെടുപ്പ് ജില്ലയിൽ കാൽ ലക്ഷം പേരെ പ്രതികൂലമായി ബാധിക്കും. എന്നാൽ ബി.ഒ.ടി കമ്പനിക്കാർ നിർമ്മിക്കുന്ന ചുങ്കപ്പാതയിൽ 4 വരി റോഡേ ഉള്ളൂ. നാല് വരിക്ക് 14 മീറ്റർ സ്ഥലമേ ആവശ്യമുള്ളൂ.’മീഡിയനും ഫുട്പാത്തും ലൂട്ടിലിറ്റി വേയും കഴിഞ്ഞ് ബാക്കി വരുന്ന 17 മീറ്റർ സ്ഥലം കമ്പനികൾ വാണിജ്യ- റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കാണുപയോഗിക്കുന്നത്. പാവപ്പെട്ടവനെ വീട്ടിൽ നിന്നും ആട്ടിയിറക്കി വിട്ട് ബി.ഒ.ടി കമ്പനിക്കാർ കൊള്ള നടത്തുകയാണ് .
30 മീറ്ററിൽ തന്നെ 6 വരി റോഡും മീഡിയനും മറ്റനുബന്ധ സൗകര്യങ്ങളും ,ജനങ്ങളെ വലിയ തോതിൽ കുടിയിറക്കിവിടാതെ ഏർപ്പെടുത്താവുന്ന സ്ഥാനത്താണ് ഈ പകൽക്കൊള്ള നടക്കുന്നത്.ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് സംഗമം മുന്നറിയിപ്പ് നൽകി.
ഡോ. ആസാദ് ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപ് മേനോൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ കൺവീനർ അബുലൈസ് തേഞ്ഞിപ്പലം റിപ്പോർട്ട് അവതരിപ്പിച്ചു’.ഡോ.എ. നുജൂം മുഖ്യ പ്രഭാഷണം നടത്തി. കെ.പി.പോൾ, ചാന്ദ് അബു,ഇബ്രാഹിം ചേലേമ്പ്ര, സൈതലവി തലപ്പാറ, ലബ്ബൻ കാക്കഞ്ചേരി, സി.പി.അബ്ദുള്ള, പി.എം.ഹസൻ ഹാജി, എൻ.കുഞ്ഞാലൻ ഹാജി, പി.ടി.മുഹമ്മദ് മാസ്റ്റർ ., പി.എം.അമീറലി പ്രസംഗിച്ചു’
തേഞ്ഞിപ്പലം

Related Articles