Section

malabari-logo-mobile

എന്‍ഐഎ സംഘം മലപ്പുറത്ത്

HIGHLIGHTS : മലപ്പുറം: മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം നടത്താനായി ദേശിയ അന്വേഷണ ഏജന്‍സിയായ(എന്‍ ഐ എ) സംഘം മലപ്പുറത്തെത്തി. സ്‌...

malappuram-599059മലപ്പുറം: മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം നടത്താനായി ദേശിയ അന്വേഷണ ഏജന്‍സിയായ(എന്‍ ഐ എ) സംഘം മലപ്പുറത്തെത്തി. സ്‌ഫോടനം നടന്ന സ്ഥലം പരിശോധിച്ചു .തൃശ്ശൂര്‍ റേഞ്ച് ഐ.ജിയും മൈസൂരുവില്‍ അടുത്തിടെ നടന്ന സ്ഫോടനത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക പോലീസ് സംഘവും ഇന്ന് മലപ്പുറത്തെത്തിയിട്ടുണ്ട്. മലപ്പുറത്തും കൊല്ലത്തും ഒരേ വസ്തുക്കളാണ് സ്ഫോടനത്തിനു ഉപയോഗിച്ചിട്ടുള്ളതെന്നു തെളിഞ്ഞു.

മലപ്പുറത്തും കൊല്ലത്തും ഉണ്ടായ സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന ബേസ് മൂവ്മെന്റ് ഭീഷണിയാണ് പെന്‍ ഡ്രൈവില്‍ ഉള്ളത് . സ്ഫോടനം നടന്ന മലപ്പുറം കലക്ടറേറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെന്‍ഡ്രൈവിലാണ് മുന്നറിയിപ്പ്. മുന്‍പു നടന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള വിഡിയോ ദൃശ്യങ്ങളാണ് പെന്‍ഡ്രൈവില്‍ ഉള്ളതെന്ന് ഐജി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.

sameeksha-malabarinews

നേരത്തെ കൊല്ലത്തും ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകത്തിലെ മൈസൂരുവിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്മെന്റെന്ന സംഘടനയാണെന്ന് കണ്ടെത്തിയിരുന്നു.

മലപ്പുറം  ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിവളപ്പില്‍ നിര്‍ത്തിയിട്ട  ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നില്‍ ചൊവ്വാഴ്ച  പകല്‍ ഒന്നോടെയാണ്  സ്‌ഫോടനമുണ്ടായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!