മലപ്പുറം കരിങ്കല്ലത്താണിയില്‍ കുട്ടുകച്ചവടക്കാരനെ കുത്തിക്കെന്നയാള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കച്ചവടത്തിലെ പങ്ക്‌ ചോദിച്ചെത്തയി മരകച്ചവടത്തിലെ പങ്കാളിയെ കുത്തിക്കൊന്ന സംഭവത്തില്‍ കുട്ടുകച്ചവടക്കാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി ചേലക്കാടന്‍ അബുബക്കറിനെയാണ്‌ ബുധനാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു കൊലപാതകം നടന്നത്‌. കരിങ്കല്ലത്താണി തൊടുക്കാപ്പ്‌ സ്വദേശി തൊടി പറമ്പില്‍ കുഞ്ഞിമരക്കാരും പിടിയിലായ അബുബക്കറും റബ്ബറടക്കമുള്ള മരങ്ങള്‍ എടുത്തു മുറിച്ച്‌ വില്‍പ്പന നടത്തുന്ന കച്ചവടത്തിലെ പങ്കാളികളായിരുന്നു. പല ഇടപാടികളിലായി അബുബക്കര്‍ കുഞ്ഞിമരക്കരിന്‌ രണ്ട്‌ ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഇതിനെ കുറിച്ച്‌ സംസാരിക്കാനായി മകനൊപ്പം സ്‌കൂട്ടറില്‍ മുരുക്കുംപുറത്തെ ഹോട്ടലില്‍ എത്തിയതായിരുന്നു കുഞ്ഞിമരക്കാര്‍. ഇവിടെ വെച്ച്‌ വാകതര്‍ക്കമുണ്ടാകുകയും അബുബക്കര്‍ കത്തിയെടുത്ത്‌ കുത്തുകയുമായിരുന്നു.
പ്രതിയെ വ്യാഴാഴ്‌ച പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും