Section

malabari-logo-mobile

മാതൃ ഭാഷ സംരക്ഷിക്കുക വഴിമാത്രമെ സംസ്‌കാരത്തെ നിലനിര്‍ത്താന്‍ കഴിയു -ഡോ.ആര്‍.സുരേന്ദ്രന്‍.

HIGHLIGHTS : മലപ്പുറം: മാതൃഭാഷയെ സംരക്ഷിച്ചു നിര്‍ത്തിയാല്‍ മാത്രമെ പൈതൃകമായി നമുക്ക് ലഭിച്ച സംസ്‌കാരത്തെ നിലനിര്‍ത്താന്‍ കഴിയുവെ് കോഴിക്കോട് സര്‍വകലാശാല മുന്‍ ...

മലപ്പുറം: മാതൃഭാഷയെ സംരക്ഷിച്ചു നിര്‍ത്തിയാല്‍ മാത്രമെ പൈതൃകമായി നമുക്ക് ലഭിച്ച സംസ്‌കാരത്തെ നിലനിര്‍ത്താന്‍ കഴിയുവെ് കോഴിക്കോട് സര്‍വകലാശാല മുന്‍ ഹിന്ദി വിഭാഗം തലവനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മലയാള വാരാഘോഷത്തിന്റെ ജില്ലാതല സമാപന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷയുടെ ചുറ്റുപാടില്‍ നിന്ന് തെന്നിമാറാന്‍ ശ്രമിച്ചപ്പോഴൊക്കെ മലയാളിക്ക് സാംസ്‌കാരിക തകര്‍ച്ച ഉണ്ടായിട്ടുണ്ട്. കേവല വിവരങ്ങള്‍ വലിയ അറിവായി ഭാവിച്ച് നടക്കു മലയാളി ആഴത്തിലുള്ള വായനയില്‍ നിന്ന് മാറിനില്‍ക്കുകയാണന്ന് ഇത് ഗുരുതരമായ സാമൂഹ്യ ദുരന്തത്തിന്റെ സൂചനകള്‍ നല്‍കുതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സംസ്ഥാനത്തിന് മാതൃകയാവു രീതിയില്‍ ഗ്രാമം ആരാമം പദ്ധതിയുലൂടെ ഗ്രാമപഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷിനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ പൊന്നാടയണിച്ച് ആദരിച്ചു.

sameeksha-malabarinews

ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ ഫാര്‍മസി കോളെജില്‍ നട പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഭാഷയോയാട് കാണിക്കു കൂറും വാത്സല്യവും മാത്യരാജ്യത്തിനോടുള്ള കൂറും കടപ്പാടുമാണെ് അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗസില്‍ എിവയുടെ നേത്യത്വത്തിലാണ് പരിപാടി നടന്നത്. ചടങ്ങില്‍ ലൈബ്രറി കൗസില്‍ ജില്ലാ സെക്രട്ടറി എന്‍. പ്രമോദ് ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍,പ്രിന്‍സിപ്പല്‍ ഡോ. ജി.ബാബു, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി.എന്‍. ബിജു എിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!