മലപ്പുറത്ത് യുവതിയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂരില്‍ യുവതിയേയും രണ്ട് മക്കളെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടിനുളളിലാണ് തെക്കന്‍മല ലിജോയുടെ ഭാര്യ ജിഷമോള്‍(35), മക്കളായ അന്നമോള്‍(11), ആല്‍ബര്‍ട്ട്(ഒന്ന്) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജിഷമോളും അന്നമോളും പൊള്ളലേറ്റാണ് മരിച്ചത്. എന്നാല്‍ ആല്‍ബര്‍ട്ടിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ഇവരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലൈറ്ററും തുണിയും മറ്റും മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതെവീട്ടില്‍ മറ്റൊരു മുറിയില്‍ ഭര്‍ത്താവ് ലിജോയും മറ്റൊരു കുട്ടിയും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ലിജോയാണ് വിവരം അടുത്തുള്ളവരെ അറിയിച്ചത്. മേലാറ്റൂര്‍ ആര്‍ എം ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപികയാണ് ജിഷമോള്‍.

Related Articles