മലപ്പുറത്ത് സദാചാര ഗുണ്ടായിസത്തിനെതിരെ സൗഹൃദസംഗമം

മലപ്പുറം : സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സൌഹൃദസംഗമം സംഘടിപ്പിച്ചു. കോട്ടക്കുന്ന് അരങ്ങ് ഓപ്പണ്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വരക്കൂട്ടം, നാടന്‍പാട്ട് എന്നിവയുണ്ടായി.

മാന്‍ഹോള്‍ സിനിമയിലെ പ്രധാന കഥാപാത്രത്തെ വെള്ളിത്തിരയിലെത്തിച്ച സുനിയും സംഘവും ഉലക്കയെന്ന നാടകം അവതരിപ്പിച്ചു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായി ആയിരത്തോളം പേര്‍ കോട്ടക്കുന്നിലെത്തി.
സംഗമം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം ബി ഫൈസല്‍, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി ഷെബീര്‍, എ ടി ലിജിഷ, പി കെ സുല്‍ഫിക്കറലി, സി ഇല്യാസ് എന്നിവര്‍ സംസാരിച്ചു.