മലപ്പുറം മേള സമാപിച്ചു;വരുമാനം വൃക്കരോഗികള്‍ക്ക്

MPM Mela Samapanam 01മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കുന്നില്‍ നടത്തിയ വ്യവസായ – വാണിജ്യ – ഐ.റ്റി മേള ‘മലപ്പുറം മേള’ കൊടിയിറങ്ങി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

മേളയുടെ ഭാഗമായി നടത്തിയ ജോബ് ഫെയറില്‍ നടത്തിയ ജോബ്‌ഫെയറില്‍ 68 പേര്‍ക്ക് ജോലി ലഭിച്ചു. 10 ദിവസങ്ങളിലായി നടന്ന മേള ആയിരകണക്കിന് പേര്‍ സന്ദര്‍ശിച്ചു. മേളയില്‍ നിന്ന് ലഭിക്കുന്ന വരുമാനം വൃക്കരോഗികള്‍ക്ക് നല്‍കും. 75 വ്യവസായ സ്റ്റാളുകളും 35 വാണിജ്യ സ്റ്റാളുകളും 20 ഐ.റ്റി സ്റ്റാളുകളും ഒരുക്കിയിരുന്നു. നാടന്‍പാട്ടുകള്‍, കോമഡി ഷോ, ഉത്തരേന്ത്യന്‍ നൃത്തം, പഴയ ഗാനങ്ങളുടെ പുനരാവിഷ്‌കാരം, ഗസല്‍, ഓട്ടന്‍ തുള്ളല്‍, ഗാനമേള എന്നിവ മേളയിലുണ്ടായിരുന്നു. പ്രവാസികള്‍ക്കും ഐ.റ്റി പ്രഫഷനലുകള്‍ക്കുമായി പ്രത്യേക പരിപാടിയും മേളയുടെ ഭാഗമായി നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയായി. എം.എല്‍.എ മാരായ പി. ഉബൈദുള്ള, എന്‍ ശംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, മേള കോഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സക്കീന പുല്‍പ്പാടന്‍, റ്റി. വനജ, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം ഗിരിജ, വാര്‍ഡ് കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.