Section

malabari-logo-mobile

മലപ്പുറം മേള കാണാന്‍ കോട്ടക്കുന്നിലേക്ക്‌ ജനം ഒഴുകിയെത്തുന്നു.

HIGHLIGHTS : മലപ്പുറം: കോട്ടക്കുന്നില്‍ ജില്ലാ പഞ്ചായത്ത്‌ ഒരുക്കിയിരിക്കുന്ന മലപ്പുറം മേള കാണാന്‍ വന്‍തിരിക്ക്‌. വൈകുന്നരങ്ങളില്‍ നടക്കുന്ന സംസ്‌കാരികോത്സവങ്ങള...

മലപ്പുറം: കോട്ടക്കുന്നില്‍ ജില്ലാ പഞ്ചായത്ത്‌ ഒരുക്കിയിരിക്കുന്ന മലപ്പുറം മേള കാണാന്‍ വന്‍തിരിക്ക്‌. വൈകുന്നരങ്ങളില്‍ നടക്കുന്ന സംസ്‌കാരികോത്സവങ്ങള്‍ക്ക്‌ും നിറഞ്ഞ സദസ്സാണ്‌ ദൃശ്യമാകുന്നത്‌
്‌മേളയിലെ ഓരോ സറ്റാളുകളും വൈവിധ്യാമാര്‍ന്നതും വിഞ്‌ജാനപ്രദവുമാണ്‌.
മരത്തിന്റെ വേരുകളില്‍ കരവിരുത്‌
mlpm mela 2മരത്തിന്റെ വേരിനെ പൊതുവില്‍ ആരും ഗൗനിക്കാറില്ല. മരം മുറിച്ച്‌ മണ്ണിന്റെ മുകളിലുള്ള തടി ഭാഗം വിവിധ ഉരുപ്പടികളുടെ നിര്‍മാണത്തിനായി ഉപയോഗിച്ച്‌ വേരടക്കമുള്ള ബാക്കി ഭാഗം ഉപേക്ഷിക്കുകയാണ്‌ പതിവ്‌. പക്ഷെ ഈ വേരുകളില്‍ കരവിരുത്‌ പ്രയോഗിച്ചപ്പോള്‍ ശില്‍പ ഭംഗിയുള്ള അലങ്കാര വസ്‌തുക്കളായി മാറി ആര്‍ക്കും വേണ്ടാത്ത ഈ വേരുകള്‍. വയനാട്‌ ജില്ലയിലെ കടച്ചിക്കുന്നിലെ ശ്രീഹരി ഹാന്‍ഡിക്രാഫ്‌റ്റ്‌ മരത്തിന്റെ വേരുകളില്‍ കരവിരുത്‌ കൊണ്ട്‌ കവിത രചിച്ച്‌ മലപ്പുറം മേളയിലെ പ്രദര്‍ശന സ്റ്റാളില്‍ ഏറ്റവും ആകര്‍ഷക വസ്‌തുക്കളാക്കി വില്‍പ്പനക്ക്‌ എത്തിച്ചിരിക്കുകയാണ്‌. വീടുകളിലെ സ്വീകരണ മുറികളില്‍ അലങ്കാര വസ്‌തുക്കളായി മാറുന്ന, മണ്ണില്‍ ചിതലരിച്ച്‌ നശിക്കുന്ന ആര്‍ക്കും വേണ്ടാത്ത മരത്തിന്റെ വേരുകള്‍ക്ക്‌ മലപ്പുറം മേളയില്‍ വി.ഐ.പി പരിഗണനയാണ്‌ ലഭിക്കുന്നത്‌. അലങ്കാര വസ്‌തുക്കളുടെ വില 500 മുതല്‍ 5000 വരെ വരെയാണ്‌.
മലപ്പുറം മേളയില്‍ ഇളനീര്‍ ഉത്‌പന്നങ്ങള്‍
മലപ്പുറം എം.എസ്‌.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വ്യവസായ-കാര്‍ഷിക പ്രദര്‍ശന മേളയില്‍ ഇളനീര്‍ ഉത്‌പന്നങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേളയില്‍ കേരള കാര്‍ഷിക സര്‍വകലാശാല സോഡ, ഐസ്‌ക്രീം, ഹലുവ, പുഡ്ഡിങ്‌, കൂള്‍, വിനാഗിരി, അച്ചാര്‍ തുടങ്ങിയ ഇളനീര്‍ ഉത്‌പ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ‘ഇളനീര്‍ മലയാളത്തിന്റെ കളിനീര്‍’ എന്ന സ്റ്റാളിലാണ്‌ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌.
ശനിയാഴ്‌ച വെകിട്ട്‌ ആറിന്‌ കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള സോങ്‌ ആന്‍ഡ്‌ ഡ്രാമ ഡിവിഷന്‍ അവതരിപ്പിക്കുന്ന ദേശീയോദ്‌ഗ്രഥന നൃത്ത- സംഗീത പരിപാടി ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി ഉദ്‌ഘാടനം ചെയ്യും.കഥാകൃത്ത ്‌പി.സുരേന്ദ്രന്‍ അധ്യക്ഷനാകും. കോട്ടക്കല്‍ ശശിധരനെ ആദരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!