Section

malabari-logo-mobile

മലപ്പുറത്തിന്‌ അനുവദിച്ച വികസന പദ്ധതികള്‍ സര്‍ക്കാറിന്റെ ബോണസ്‌: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌

HIGHLIGHTS : വള്ളിക്കുന്ന്‌: വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട്‌ കിടന്ന മലപ്പുറത്തിന്‌ ബോണസായാണ്‌ സര്‍ക്കാര്‍ ഇത്രയേറെ വികസന പദ്ധതികള്‍ അനുവദിച്ചതെന്ന്‌ പൊതുമരാമത്ത്...

mathapuzaവള്ളിക്കുന്ന്‌: വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട്‌ കിടന്ന മലപ്പുറത്തിന്‌ ബോണസായാണ്‌ സര്‍ക്കാര്‍ ഇത്രയേറെ വികസന പദ്ധതികള്‍ അനുവദിച്ചതെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞു. 6.56 കോടി ചെലവില്‍ നിര്‍മിച്ച മാതാപ്പുഴ പാലത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 400 ദിവസങ്ങള്‍ക്കുള്ളില്‍ 100 പാലങ്ങള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കിയ നാല്‍പ്പതാമത്തെ പാലമാണ്‌ മാതാപ്പുഴയിലേത്‌. ബാക്കിയുള്ള സംസ്ഥാനത്തെ 60 പാലങ്ങള്‍ ഫെബ്രുവരി 28നകം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും. ജില്ലയില്‍ ഏറെക്കാലം കേടായി കിടന്ന എല്ലാ റോഡുകളും നന്നാക്കി. നിര്‍മാണത്തിലിരിക്കുന്ന എല്ലാ പൊതുമരാമത്ത്‌ പ്രവൃത്തികളും പുരോഗതിയിലാണ്‌. പ്രവൃത്തികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പരിപാടിയില്‍ വള്ളിക്കുന്ന്‌ നിയോജക മണ്ഡലം എം.എല്‍.എ. അഡ്വ: കെ.എന്‍.എ. ഖാദര്‍ അധ്യക്ഷനായി. റോഡുകളും പാലങ്ങളും വിഭാഗം മഞ്ചേരി ഡിവിഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ. മുഹമ്മദ്‌ ഇസ്‌മായില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സൂപ്രണ്ടിങ്‌ എഞ്ചിനീയര്‍ കെ.വി. ആസഫ്‌, അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ. നാരായണന്‍, തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ. കലാം, തേഞ്ഞിപ്പലം, വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സഫിയാ റസാഖ്‌ തോട്ടത്തില്‍, വി.എം. ശോഭന, ജില്ലാ പഞ്ചായത്തംഗം ബക്കര്‍ ചെര്‍ണൂര്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം രാജേഷ്‌ ചാക്യാടന്‍, തേഞ്ഞിപ്പലം പഞ്ചായത്തംഗം സവാദ്‌ കള്ളിയില്‍, വി.പി. അബ്ദുല്‍ ഹമീദ്‌, ടി.പി. ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!