മലപ്പുറത്ത്‌ സദാചാര ഗുണ്ടായിസം; യുവാവ്‌ മരിച്ചു

Story dated:Tuesday June 28th, 2016,12 47:pm
sameeksha

Untitled-1 copyമലപ്പുറം: മലപ്പുറത്ത്‌ സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ്‌ യുവാവ്‌ മരിച്ചു. മലപ്പുറം മങ്കടയില്‍ കൂട്ടില്‍ കുന്നശ്ശേരി നസീര്‍(40) ആണ്‌ മരണപ്പെട്ടത്‌. ഇന്നലെ രാത്രി വീടിനു പിറകില്‍ കണ്ട നസീറിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റ നസീറിനെ ഇന്ന്‌ പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മൃതദേഹം താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും.

സദാചാര ഗുണ്ടകളാണ്‌ നസീറിനെ മര്‍ദ്ദിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.