മങ്കട സദാചാര കൊലപാതകം; രണ്ടുപേരെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി

മലപ്പുറം: മങ്കടയില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട്‌ പ്രതികള്‍ കൂടി പിടിയിലായി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നും സുഹൈല്‍, സക്കീര്‍ എന്നിവരാണ്‌ പിടിയിലായത്‌. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യതയെ തുടര്‍ന്ന്‌ പോലീസ്‌ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

സംഭവത്തില്‍ നാലു പ്രതികളെ പോലീസ്‌ നേരത്തെ പിടികൂടിയിരുന്നു. കൂട്ടില്‍ നായിക്കത്ത്‌ അബ്ദുള്‍ നാസര്‍ എന്ന എന്‍ കെ നാസര്‍(36), പട്ടിക്കുത്ത്‌ അബദുള്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ്‌(30), നായിക്കത്ത്‌ ഷറഫുദ്ദീന്‍(29) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ മഞ്ചേരി സബ്‌ ജയിലില്‍ റിമാന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ നസീര്‍ ഹുസൈനെ ഒരു സംഘം തടഞ്ഞുവെക്കുകയും മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയും ചെയ്‌തത്‌.