വീട്‌ കുത്തിത്തുറന്ന്‌ ഏഴരപവന്റെ മാല മോഷ്ടിച്ചു

മഞ്ചേരി: വീട്‌ കുത്തിത്തുറന്ന്‌ ഏഴര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ചു. പൂക്കോട്ടൂര്‍ അറവങ്കരയില്‍ പേരാപുറത്ത്‌ ഹംസയുടെ വീട്ടിലാണ്‌ ഞായറാഴ്‌ച രാത്രി 11 നും പുലര്‍ച്ചെ 2.30 നും ഇടയില്‍ മോഷണം നടന്നത്‌.

വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ഏഴര പവന്‍ വരുന്ന മാലയാണ്‌ കവര്‍ന്നത്‌. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്നാണ്‌ മോഷ്ടാക്കള്‍ അകത്തു കടന്നത്‌.

സംഭവത്തില്‍ മഞ്ചേരി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.