മഞ്ചേരി ജില്ലാ കായിക സമുച്ചയ വികസനം ഹൈപവര്‍ കമ്മിറ്റി ജനുവരി മൂന്നിന് ചേരും;ജില്ലാ കലക്ടര്‍

മലപ്പുറം:മഞ്ചേരി ജില്ലാ കായിക സമുച്ചയത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്റ്റേറ്റ് ഹൈ പവര്‍ കമ്മിറ്റി ജനുവരി മൂന്നിന് തിരുവന്തപരത്ത് ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മന്ത്രിമാരായ ഡോ.കെ.ടി.ജലീല്‍, എ.സി.മൊയ്ദീന്‍ ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും.കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌പോട്‌സ് കൗസില്‍ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്.
സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കുതിന് 4.1 കോടി രൂപ അനുവദിച്ചിരുന്നു. തുക ഉപയോഗിച്ച ചെയ്യാവുന്ന പ്രവൃര്‍ത്തികള്‍ക്ക് ടെണ്ടര്‍ വിളിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ധാരണയാവും. ഇതിനു പുറമെ സ്‌പോട്‌സ് സമുച്ചയത്തില്‍ ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 95.85 ലക്ഷം അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിക്കരുത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും. സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 4.45. കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
സ്‌പോട്‌സ് സമുച്ചയത്തില്‍ ഒന്നാം ഘട്ടത്തില്‍ 400 മീറ്ററിലുള്ള ട്രാക്ക്, മള്‍ട്ടി പര്‍പ്പസ് ഗ്രൗണ്ട്,പ്രധാന പവലിയന്‍,ഗ്യാലറി,അന്തര്‍ദേശീയ നിലവാരമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, ഇന്റേണല്‍ റോഡുകള്‍,ഡ്രസിംഗ് റൂമുകള്‍, എന്നിവ നേരത്തെ തയ്യാറാക്കിയിരുന്നു ഇതിനായി 18.96 കോടി രൂപ ചെലവിഴിച്ചിരുന്നു.
സ്‌പോട്‌സ് സമുചച്ചയത്തില്‍ മുഴുവന്‍ സമയവും ജലവിതരണം ഉറപ്പാക്കുന്നതിന് തൊഴില്‍ ഉറപ്പു പദ്ധതി ഉപയോഗപ്പെടുത്തി കടലുണ്ടി പുഴയുടെ പുഴങ്കാവില്‍ തടയണ നിര്‍മ്മിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമുച്ചയത്തില്‍ പാകിയ പുല്‍തകിടുകളും മറ്റു ജലലഭ്യതക്കുറവുക്കൊണ്ട് കരിഞ്ഞുണുങ്ങുതായി യോഗം വിലയിരുത്തി. പ്രദേശത്തെ ശുചീകരണത്തിന് മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും.
കോട്ടപ്പടിയിലുള്ള സ്‌പോട്‌സ് കൗസിലിന്റെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ എഗ്രിമെന്റ് പുതുക്കുന്നതിന് നടപടി സ്വീകരിക്കും.ഇതിനായി സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം വിളിക്കും. മലപ്പുറം പ്രിയദര്‍ശനി ഇന്റഡോര്‍ സ്റ്റേഡിയത്തില്‍ ഷൂട്ടിംഗ് റേഞ്ച് നിര്‍മ്മിക്കും.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി എടപ്പാള്‍,താനൂര്‍,നിലമ്പൂര്‍ എന്നിവടങ്ങളില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം,പൊന്നാനിയിലെ അക്വാറ്റിക് കോപ്ലക്‌സ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. പൊന്നാനി കനോയിംഗ്-കയാക്കിംഗ് സെന്ററലൈസഡ് സ്‌പോട്‌സ് ഹോസ്റ്റല്‍ പ്രവര്‍ത്തനം വാടകക്ക് എടുത്ത പുതിയ കെട്ടിടത്തിലേക്ക് ജനുവരി ആദ്യവാരത്തില്‍ മാറും. യോഗത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു.
സ്‌പോട്‌സ് പ്രസിഡന്റ് പി.ഷംസുദ്ദീന്‍, സെക്രട്ടറി എ.രാജു നാരായണന്‍,. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. എ.ശ്രീകുമാര്‍, ജില്ലാ എക്‌സിക്യൂ’ിവ് അംഗങ്ങളായ കെ.എ.നാസര്‍,വല്‍സല കെ.മനോഹര കുമാര്‍,പി.ഹൃഷികേശ് കുമാര്‍,മുഹമ്മദ് ആഷിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.