ഒന്നിച്ചിരുന്ന് സംസാരിച്ച വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് പ്രസവ വാര്‍ഡാക്കരുതെന്ന് അധ്യാപകര്‍; മഞ്ചേരി എന്‍എസ്എസ് കോളേജില്‍ പ്രതിഷേധ കൂട്ടായ്മ

മഞ്ചേരി: ക്യാമ്പസിനകത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഹീനമായ ഭാഷയില്‍ പരിഹസിച്ച അധ്യാപകരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം. മഞ്ചേരി എന്‍എസ്എസ് കോളേജിലാണ് ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ സദാചാരം തകരുമെന്ന അധ്യാപകരുടെ നിലപാടിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ കൂട്ടായിമ അരങ്ങേറിയത്.

ഒരുമിച്ചിരുന്ന് സംസാരിച്ച വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് പ്രസവ വാര്‍ഡ് ആക്കരുതെന്നായിരുന്നു അധ്യാപകരുടെ കമന്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഈ കാരണത്തിന് അച്ചടക്കനടപടി സ്വീകരിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

ഇതെതുടര്‍ന്ന് കപടസദാചാര വിരുദ്ധകൂട്ടായിമ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ . ക്യാമ്പസില്‍ നടന്നത്. ലിംഗ വ്യത്യാസമില്ലാതെ കുട്ടികള്‍ ഒന്നിച്ചിരുന്ന് പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.