മലപ്പുറം സ്വദേശിയെ അല്‍ഐനില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി

Untitled-1 copyഅല്‍ഐന്‍: മലപ്പുറം സ്വദേശിയെ അല്‍ഐനില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. മലപ്പുറം സ്വദേശി തോട്ടത്തില്‍ ഹുസൈന്‍(30)നെയാണ്‌ ജൂണ്‍ ഒന്നു മുതല്‍ കാണാതായതായത്‌. അല്‍ഐനില്‍ ഫ്‌ളവര്‍ ഷോപ്പ്‌ നടത്തിവരികയായിരുന്നു. ബന്ധുക്കള്‍ക്ക്‌ ഇതുവരെ ഇദേഹത്തെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല.

ദുബായിലേക്ക്‌ പോവുകയാണെന്ന്‌ പറഞ്ഞാണ്‌ ഹുസൈന്‍ സുഹൃത്തുക്കളുടെ അടുത്തുനിന്ന്‌ മടങ്ങിയത്‌. ഹുസൈനിന്റെ ബിസ്‌നസ്‌ പങ്കാളിയായ ഹമീദ്‌ പറയുന്നത്‌ ഇയാള്‍ ദുബായില്‍ നിന്ന്‌ ദില്ലിയിലേക്ക്‌ പോയെന്നാണ്‌. എന്നാല്‍ ദില്ലിയില്‍ ഹുസൈന്‌ സുഹൃത്തുക്കളില്ലെന്ന്‌ ബന്ധുക്കളും ഗള്‍ഫിലുള്ള സുഹൃത്തുക്കളും പറയുന്നു. ദില്ലിയിലേക്ക്‌ പോകുന്നതിനെപ്പറ്റി ഹുസൈന്‍ പറഞ്ഞ്‌ പോലും കേട്ടിട്ടില്ലെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ പത്ത്‌ വര്‍ഷമായി യുഎഇയിലാണ്‌ ഹുസൈന്‍ താമസിക്കുന്നത്‌.

ഹുസൈനിനെ കാണാതയതിനെ തുടര്‍ന്ന്‌ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരിക്കുകയാണ്‌. ഒരു വര്‍ഷം മുമ്പാണ്‌ ഹുസൈന്‍ വിവാഹിതനായത്‌.