Section

malabari-logo-mobile

മയക്കുമരുന്ന് കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടി

HIGHLIGHTS : മഞ്ചേരി: മയക്കുമരുന്ന് കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. കൊല്‍ക്കത്ത ഹസ്‌നബാദ് യളാനി ബിസ്പൂര്‍ വില്ലേജ് സ്വദേശി മുഹമ്മദ് ...

മഞ്ചേരി: മയക്കുമരുന്ന് കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. കൊല്‍ക്കത്ത ഹസ്‌നബാദ് യളാനി ബിസ്പൂര്‍ വില്ലേജ് സ്വദേശി മുഹമ്മദ് റസലി(20)യാണ് അരീക്കാട് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ട ആളാണ് പ്രതി. ഇയാളെ ഞായറാഴ്ചയാണ് പിടികൂടിയത്. പ്രതിയെ നടപികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച മഞ്ചേരി കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് പ്രതി രക്ഷപ്പെട്ടത്.

പ്രതി രക്ഷപ്പെട്ടത് തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ഡ്യൂട്ടിയിലുള്ളവര്‍ അറിഞ്ഞത്. പ്രതിയെ സെല്ലിലാക്കി സെല്ല് പൂട്ടിയിരുന്നു. സെല്ലിന്റെ ഗേറ്റ് തള്ളിത്തുറന്ന് വരാന്തയിലെത്തിയ പ്രതി പ്രാധാന ഗേറ്റ് അടച്ചതിനാല്‍ ഗോവണവഴി സ്‌റ്റേഷന്റെ ഒന്നാം നിലയിലെത്തുകയും ചെയിട്ടുണ്ടാക്കാം എന്ന് പോലീസ് പറഞ്ഞു. അവിടെ നിന്ന് കെട്ടിടത്തോട് ചാരിയുള്ള മരത്തിലൂടെ ബസ്റ്റാന്റിലേക്ക് ഇറങ്ങി രക്ഷപ്പെട്ടുവെന്നാണ് നിഗമനം. കോയമ്പത്തൂരില്‍ പ്രതി കെട്ടിട നിര്‍മ്മാണ് തൊഴിലാളിയായിരുന്നു. അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

sameeksha-malabarinews

പ്രതിയില്‍ നിന്നും ന്യൂജനറേഷനില്‍ സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന നൈട്രോണ്‍(മാനസിക പിരിമുറുക്കമുള്ളവര്‍ക്ക് നല്‍ക്കുന്ന ഗുളിക) നൂറെണ്ണത്തോളം പോലീസ് പിടിച്ചെടുത്തിരുന്നു. ഇത് കഴിച്ച ശേഷം മദ്യമോ ബിയറോ കുടിച്ചാല്‍ കഞ്ചാവോ ബ്രൗണ്‍ഷുഗറോ ഉപയോഗിക്കുന്ന ഫലമായിരിക്കും കിട്ടുക. ഇതിന് മണമില്ലാത്തതിനാലും ഉപയോഗിച്ചുകഴിഞ്ഞാല്‍ ആറുമണിക്കൂര്‍ വരെ ഇഫക്ട് കിട്ടുമെന്നതിനാലും പുതുതലമുറ ഇത് വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!