ജിദ്ദയിൽ മലപ്പുറം കാട്ടുപ്പാറ സ്വദേശിയായ യുവാവ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ.

 

 

 

 

 

 

 

മലപ്പുറം ജില്ലയിലെ പുലാമന്തോൾ കട്ടുപ്പാറ സ്വദേശി  ശബീർ പള്ളത്ത് (26) ഹൃദയാഘാതം മൂലം മരണപെട്ടു.ഉറക്കത്തിൽ നിന്നു രാവിലെ ഉണരാ ത്തതിനെ തുടർന്ന് വിളിച്ചപ്പോൾ ആണ് മരണപ്പെട്ടതായി അറിഞ്ഞത്. ഒന്നര വർഷമായി സൗദിയിൽ ഉണ്ട്. മൂന്നു മാസമായി ജിദ്ദയിലെ  ഹിന്താവിയയിൽ പൂക്കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്.മാതാ പിതാക്കൾ:റഷീദ് സഫിയ.
മൃതദേഹം മഹജർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.നിയമ നടപടികൾക്ക് ശേഷം ഇവിടെ മറവ് ചെയ്യും.സഹായത്തിനായി മജീദ് പുകയൂർ നാട്ടുകാർ കുടുംബക്കാർ എന്നിവർ ഉണ്ട്.