മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

untitled-2-copyജിദ്ദ: മലപ്പുറം സ്വദേശിയെ ജിദ്ദയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോടൂര്‍ ചെമ്മങ്കടവ് സ്വദേശി കളത്തിങ്ങല്‍ തൊടി ഹംസ(56) ആണ് മരിച്ചത്. റൂമില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഹംസ മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്. മരണം സംഭവിച്ചത് രണ്ട് ദിവസം മുമ്പായിരിക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഹംസ ശാരെ ഫലസ്ത്തീനില്‍ സബ്ഈന്‍ റോഡിലുള്ള ജരീര്‍ ബുക്ക്‌സ്റ്റാളിന് എതിര്‍വശം ബാദഹ്മാന്‍ പാത്രക്കടയിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതുപത്തി അഞ്ച് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഹാനി ബിന്‍ത് ഹംസ, ഹാഷിം, ഹുദ, ഹവാസ്.

Related Articles