22 കരാന്‍ കാമുകനെ തേടി യുവതി പെരുവള്ളൂരില്‍

തേഞ്ഞിപ്പലം: ഒന്നര വര്‍ഷത്തോളം ഒരുമിച്ച്‌ താമസിച്ച ശേഷം മുങ്ങിയ പെരുവള്ളൂര്‍കാരനായ കമുകനെ തേടി തിരുവനന്തപുരത്തുകാരിയെത്തി. യുവതിക്കൊപ്പം അമ്മയും സുഹൃത്തുമുണ്ടായിരുന്നു. പെരുവള്ളൂര്‍ കുമണ്ണക്കാരനായ 22 കാരനെ അന്വേഷിച്ചാണ്‌ 24 കാരിയെത്തിയത്‌.

മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്‌ പഠിക്കാന്‍ തിരുവനന്തപുരത്തെത്തിയ യുവാവ്‌ യുവതിയുമായി പരിചയപ്പെടുകയും ഒന്നിച്ച്‌ കഴിയുകയുമായിരുന്നു. ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ യുവാവ്‌ അപ്രത്യക്ഷനായത്‌. കാര്‍ വാങ്ങാനായി രണ്ടരലക്ഷം രൂപ യുവാവ്‌ വാങ്ങിയതായും പറയുന്നുണ്ട്‌.