ഭാഗ്യക്കുറിയുടെ സില്‍വര്‍ ജൂബിലി:പ്രദര്‍ശന വാഹനം എത്തി.

മലപ്പറും:സംസ്ഥാന ഭാഗ്യക്കുറിയുടെ സില്‍വര്‍ ജൂബിലയുടെ ഭാഗമായി ഭാഗ്യവര്‍ഷങ്ങളുടെ വിവിധഘട്ടങ്ങള്‍ അനാവരണം ചെയ്യുന്ന ഭാഗ്യരഥം-പ്രദര്‍ശന വാഹനം ജില്ലയില്‍ എത്തി.സിവില്‍ സ്റ്റേഷനിലെത്തിയ വാഹനത്തിലെ ചിത്രങ്ങള്‍ ജില്ലാ കലക്ടര്‍ അമിത് മീണ,എ.ഡി.എം.ടി.വിജയന്‍ തുടങ്ങി നിരവിധി പേര്‍ കണ്ടു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സ സി.എച്ച് ജമീല നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫിസര്‍ എം.കെ. യൂസഫ്,അസി.ജില്ലാ ലോട്ടറി ഓഫിസര്‍ക്രിസ്റ്റി മൈക്കിള്‍,മുന്‍ ജോയിന്റ് ഡയരക്ടര്‍ കെ.രുഗ്മിണി,ട്രേഡ് യൂനിയന്‍ നേതാവ് കനകന്‍ എന്നിവര്‍ പങ്കെടുത്തു.