കൊളപ്പുറം ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; സ്‌പിര്‌റ്റ്‌ ചോരുന്നു

tanker-accidentമലപ്പുറം: മലപ്പുറം ജില്ലയിലെ കൊളപ്പുറം ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ്‌ സ്‌പിരിറ്റ്‌ ചോരുന്നു. ഇന്നു പുലര്‍ച്ചെയാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേര്‍ന്ന്‌ ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌.

അപകടത്തെ തുടര്‍ന്ന്‌ ദേശീയപാതവഴി കടന്നു പോകാനുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടുകയാണ്‌.