ലെൻസ്ഫെഡ് ജില്ല  സമ്മേളനം ശനിയാഴ്ച്ച  പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി:   ലൈസൻസ്ഡ്  എഞ്ചിനീയേഴ്സ്  ആന്റ്  സൂപ്പർ  വൈസേഴ്സ്  ഫെഡറേഷൻ  (ലെൻസ് ഫെഡ് )പത്താമത് ജില്ല  സമ്മേളനം  ശനിയാഴ്ച പരപ്പനങ്ങാടി  പീസ്  ഓഡിറ്റോറിയത്തിൽ  വെച്ച്  നടക്കുമെന്ന്   ലെൻസ് ഫെഡ്  സംസ്ഥാന  ജില്ല നേതാക്കൾ  വാർത്താ  സമ്മേളനത്തിൽ  അറിയിച്ചു.  പി.  കെ  അബ്ദുറബ്ബ്  എം എൽ എ  ഉൽഘാടനം  ചെയ്യും.

ആധുനിക  നിർമാണ  രീതി കൾ  പരിചയപെടുത്തുന്ന  മെഗാ  ബിൽഡിങ്ങ്  മെറ്റീരിയൽ സ്   എക്സിബിഷൻ,  നിർമാണ  നിയമ  അവബോധ  ക്ലാസുകൾ .  സാങ്കേതിക  ശില്പശാലകൾ    ജീവകാരുണ്യ  പദ്ധതികളുടെ  സമർപ്പണം  എന്നിവ  സമ്മേളന അജണ്ടയുടെ  ഭാഗമായി    നടക്കുമെന്നും  ആയിരം  സിവിൽ  എഞ്ചിനിയർമാർ  പങ്കെടുക്കുന്ന  സമ്മേളനത്തിൽ  പ്രകൃതി സൗഹൃദ  കെട്ടിട  സംസ്ക്കാരം  ചർച്ച ചെയ്യപെടുമെന്നും   നേതാക്കൾ  പറഞ്ഞു. നോട്ടു നിരോധനവും ജി  എസ് ടി യും  നിർമാണ  മേഖലയെ   ഏറെ  പിറകോട്ട്  നയിച്ചതായും   പതിനായിരങ്ങൾക്ക് പതിവായി ജോലി നൽകുന്ന   നിർമാണ  മേഖലയെ വ്യവസായമായി  പ്രഖ്യാപിക്കണമെന്നും  സിവിൽ  എഞ്ചിനിയർ മാർക്ക്  ക്ഷേമനിധി  ഏർപെടുത്തണമെന്നും  നേതാക്കൾ  ആവശ്യപെട്ടു.

സംസ്ഥാന  സെക്രട്ടറി  കെ.  മുഹമ്മദ്  ഇഖ്ബാൽ ,ജില്ല  പ്രസിഡന്റ്   കെ.  അഷ്റഫ് , ജില്ല  സെക്രട്ടറി  കെ  ബി  സജി,  സംസ്ഥാന സമിതി  അംഗങ്ങളായ  ഗിരീഷ്  തോട്ടത്തിൽ ,കെ . നൗഷാദലി,   ജില്ല സമിതി  അംഗം സനിൽ  നടുവത്ത് എന്നിവർ  വാർത്താ സമ്മേളനത്തിൽ  സംബന്ധിച്ചു.