ഭരണഭാഷാ ശില്പശാല നടത്തി

shilpa shalaമലപ്പുറം: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ നടത്തിയ ഔദ്യോഗിക ഭാഷാ ശില്പശാല ജില്ലാ കലക്റ്റര്‍ കെ.ബിജു ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളുമായി സംവദിക്കാാന്‍ കഴിയും വിധം ഭരണഭാഷയെ മാറ്റിയെടുക്കാന്‍ കഴിയണമെന്ന് കലക്റ്റര്‍ അഭിപ്രായപ്പെട്ടു. ഇതിനായി മലയാളം ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള തീരുമാനം കൂടുതല്‍ ഫലപ്രദമായി ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും വിനിയോഗിക്കണം.
‘മലയാള ഭാഷയുടെ ചരിത്രവും വര്‍ത്തമാനവും’ വിഷയത്തെപ്പറ്റി വി.വിനോദും ‘ആധുനിക കാലത്തെ മലയാളം’ വിഷയത്തെപ്പറ്റി ഡോ. സന്തോഷ് വള്ളിക്കാടും സംസാരിച്ചു. ജില്ലാ സപ്ലൈസ് ഓഫീസര്‍ കെ.എം. ജെയിംസ് അധ്യക്ഷനായിരുന്നു. ഫൈസല്‍ പറവത്ത്, ജോര്‍ജ് കെ. സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.