കുറ്റിപ്പുറത്ത് ഒരാള്‍ കുത്തേറ്റുമരിച്ചു

കുറ്റിപ്പുറം: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു. നടുവട്ടം കൈതൃക്കോവില്‍ പാറ പുത്തന്‍ കോട്ടില്‍ പരേതനായ കുഞ്ഞുവിന്റെ മകന്‍ ലത്തീഫ്(46)ആണ് മരിച്ചത്. സുഹൃത്തായ തൈക്കാട്ടില്‍ അബു(51)വാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു.

കുത്തിയ ശേഷം ഇവിടെ ഇന്ന് ഓടിപോയ ഇയാളെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൈതൃക്കോവ് പാറയില്‍ ബുധനാഴ്ച രാത്രി ഏട്ടേമുക്കാലോടെയാണ് സംഭവം നടന്നത്.

അങ്ങാടിയില്‍ കാത്തിരിപ്പു കേന്ദ്രത്തില്‍ വെച്ചാണ് ലത്തീഫും അബുവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. അബു കത്തിയെടുത്ത് ലത്തീഫിനെ കുത്തുകയായിരുന്നു. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഒരാഴ്ച മുന്‍പ് ഇരുവരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നത്രെ.

പരിക്കേറ്റ ലത്തീഫിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സെജിന. മക്കള്‍: സെല്‍ഫീല്‍,സെന്‍ഹ, തെഫ്‌നീത്.

Related Articles