Section

malabari-logo-mobile

മലപ്പുറത്തെ സ്വകാര്യ സൂപ്പര്‍ക്ലാസ്‌ റൂട്ടുകള്‍ കെഎസ്‌ആര്‍ടിസിക്ക്‌ വഴിമാറുന്നു

HIGHLIGHTS : മലപ്പുറം: സ്വകാര്യ സൂപ്പര്‍ക്ലാസ്‌ റുട്ടികളിലെ പെര്‍മിറ്റ്‌ തീരുന്ന മുറക്ക്‌ കെഎസ്‌ആര്‍ടിസ്‌ ബസ്സുകള്‍ക്ക്‌ സര്‍വ്വീസ്‌ നടത്താമെന്ന ഹൈക്കോടതി ഉത്തര...

k s r t cമലപ്പുറം: സ്വകാര്യ സൂപ്പര്‍ക്ലാസ്‌ റുട്ടികളിലെ പെര്‍മിറ്റ്‌ തീരുന്ന മുറക്ക്‌ കെഎസ്‌ആര്‍ടിസ്‌ ബസ്സുകള്‍ക്ക്‌ സര്‍വ്വീസ്‌ നടത്താമെന്ന ഹൈക്കോടതി ഉത്തരവ്‌ പ്രകാരം മലപ്പുറം ജില്ലയിലെ നാല്‌ പ്രധാന റൂട്ടുകളില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ്‌ ആരംഭിച്ചു.

തൃശ്ശൂര്‍-കോട്ടക്കല്‍-കോഴിക്കോട്‌, താമരശ്ശേരി- പെരിന്തല്‍മണ്ണ-തൃശ്ശൂര്‍, പെരിന്തല്‍മണ്ണ-വളാഞ്ചേരി-തൃശ്ശൂര്‍-കോഴിക്കോട്‌ റൂട്ടകളിലാണ്‌ പുതുതായി സര്‍വ്വീസ്‌ ആരംഭിച്ചിരിക്കുന്നത്‌. ഈ റൂട്ടകളില്‍ ഘട്ടം ഘട്ടമായി ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ നീക്കം ചെയ്യും. വരും ദിവസങ്ങളില്‍ പുതിയ 18 സര്‍വ്വീസുകള്‍ കൂടി കെഎസ്‌ആര്‍ടിസി ആരംഭിക്കും

sameeksha-malabarinews

42 സ്വകാര്യ സൂപ്പര്‍ക്ലാസ്‌ സര്‍വ്വീസുകളാണ്‌ ജില്ലയിലുള്ളത്‌. ഇവയില്‍ പലതും ഇപ്പോള്‍ പെര്‍മിറ്റ്‌ തീര്‍ന്നതാണ്‌. എന്നാല്‍ ഇവ ആര്‍ടി എ നല്‍കിയ താത്‌കാലിക പെര്‍മിറ്റില്‍ ഓടുന്നവയാണ്‌. നാലുമാസമാണ്‌ താല്‍ക്കാലിക പെര്‍മിറ്റിന്റെ കാലാവധി. എന്നാല്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ്‌ നടത്താന്‍ തയ്യാറാകുന്നതോടെ ഇവര്‍ ഈ റൂട്ടില്‍ നിന്ന്‌ പിന്‍മാറണമെന്ന നിബന്ധനയുമുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!