കലാശക്കൊട്ട്‌ ഗംഭീരം…… ഇനി നിശബ്ദപ്രചരണം

KOTTIKALASAM 2 copyമലപ്പുറം: സംസ്ഥാനത്തെ രണ്ടാം ഘട്ട തദ്ദേശസ്വയം ഭരണ തെരഞ്ഞടുപ്പിന്റെ പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശം പ്രവര്‍ത്തകര്‍ മത്സരിച്ചാഘോഷിച്ചു. ബാന്റുമേളങ്ങളുടെയും താളവാദ്യങ്ങളുടെയും പാരഡി ഗാനങ്ങളുടെയും അകമ്പടിയോടെ പ്രവര്‍ത്തകര്‍ നൃത്തചുവടകളുമായി നഗരങ്ങളുടെ തെരുവുകള്‍ കയ്യിലെടുത്തു. ചിലയടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം പകരാന്‍ നേരിട്ടെത്തി. ചിലയിടങ്ങളില്‍ ആവേശം അണപൊട്ടിയൊഴികിയത്‌ സംഘര്‍ഷത്തിനിടയാക്കി. അഞ്ചുമണിയുടെ സൈറണ്‍ മുഴങ്ങിയതോടെ നൊടിയിടകൊണ്ട്‌ ശബ്ദങ്ങളെല്ലാം നിലച്ചു.
ജില്ലയില്‍ പലയിടത്തും യുഡിഎഫ്‌, എല്‍ഡിഎഫ,്‌ ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുളള തെരെഞ്ഞെടുപ്പ്‌ പോരാട്ടത്തിന്റെ വീര്യം കൊട്ടിക്കലാശത്തിലും ദൃശ്യമായി.
കുടുതല്‍ സ്ഥലങ്ങളിലും യുഡിഎഫും ജനകീയമുന്നണിയും തമ്മിലാണ്‌ ഇത്തവണ നേരിട്ട്‌ മത്സരം.നടക്കുന്നത്‌ . അതുകൊണ്ട്‌ ജില്ലയില്‍ സമാനതകളില്ലാത്ത കൊട്ടിക്കലാശമാണ്‌ നടന്നത്‌.KOTTIKALASAM  1 copy

പോലീസ്‌ ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പരപ്പനങ്ങാടിയില്‍ കേന്ദ്രീകൃത പ്രകടനങ്ങള്‍ നിടന്നില്ല. നഗരസഭയിലെ ചെറു അങ്ങാടികള്‍ കേന്ദ്രീകരിച്ചാണ്‌ കൊട്ടിക്കലാശം നടന്നത്‌.KOTTIKALASAM 3 copy

തിരൂരങ്ങാടിയില്‍ കൊടിഞ്ഞിയില്‍ ജനകീയവികസന മുന്നണി പ്രവര്‍ത്തകരും ലീഗ്‌ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതകിലുണ്ടായ സംഘര്‍ഷമൊഴിച്ചാല്‍ ജില്ലയില്‍ കൊട്ടിക്കലാശം ആവേശപൂര്‍ണമായിരുന്നു.parappananngdi