Section

malabari-logo-mobile

കോട്ടക്കുന്നില്‍ പ്രകൃതി പാര്‍ക്കും നക്ഷത്ര വനവും: ജൂണ്‍ അഞ്ചിന്‌ നിര്‍മാണോദ്‌ഘാടനം

HIGHLIGHTS : മലപ്പുറം: കോട്ടക്കുന്നില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കായി ഒരുക്കുന്ന പ്രകൃതി പാര്‍ക്കിന്റെയും നക്ഷത്ര വനത്തിന്റെയും നിര്‍മാണോദ്‌ഘാടനം പരിസ്ഥി...

kottakunnuമലപ്പുറം: കോട്ടക്കുന്നില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കായി ഒരുക്കുന്ന പ്രകൃതി പാര്‍ക്കിന്റെയും നക്ഷത്ര വനത്തിന്റെയും നിര്‍മാണോദ്‌ഘാടനം പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്‌ രാവിലെ ഒമ്പതിന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിക്കും. കോട്ടക്കുന്നിന്റെ താഴ്‌വാരത്ത്‌ ടൗണ്‍ഹാളിനോട്‌ ചേര്‍ന്ന്‌ 45 സെന്റ്‌ സ്ഥലത്താണ്‌ പ്രകൃതി പാര്‍ക്ക്‌ നിര്‍മിക്കുന്നത്‌. ഇരിപ്പിടം, നടപ്പാത, കുടിവെള്ള സൗകര്യം എന്നിവ പാര്‍ക്കിലുണ്ടാവും. ഔഷധസസ്യങ്ങളും തണല്‍മരങ്ങളും നടുന്നത്‌ കൂടാതെ പ്രത്യേക പരിഗരണനയര്‍ഹിക്കുന്നവര്‍ക്കായി റാംപ്‌, വീല്‍ചെയര്‍ മറ്റ്‌ സൗകര്യങ്ങളുമൊരുക്കും. കോഫി ഷോപ്‌, ഫ്രഷ്‌ ജ്യൂസ്‌ സെന്റര്‍, മുതിര്‍ന്നവരുടെ ആരോഗ്യ സ്ഥിതി അറിയുന്നതിന്‌ ലാബ്‌ എന്നിവയും പാര്‍ക്കിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കും. മാനസിക സമ്മര്‍ദം കുറയ്‌ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ഗെയിമുകള്‍, എക്‌സസൈസ്‌ ഉപകരണങ്ങള്‍ എന്നിവയും പാര്‍ക്കിലുണ്ടാവും. ആറ്‌ മാസത്തിനകം സജ്ജമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പ്രവേശനം സൗജ്യനമായിരിക്കും.
സാമൂഹിക വനവത്‌കരണ വിഭാഗത്തിന്റെ സഹകരണത്തോടെ കോട്ടക്കുന്നിന്‌ മുകളിലാണ്‌ നക്ഷത്ര വനം ഒരുക്കുന്നത്‌. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളില്‍ ഓരോന്നിനും കല്‍പ്പിക്കപ്പെട്ട മരങ്ങളായ കാഞ്ഞിരം, നെല്ലി, അത്തി, ഞാവല്‍, കരിങ്ങാലി, കരിമരം, മുള, അരയാല്‍, നാകം, പേരാല്‍, ചമത/പ്ലാശ്‌, ഇത്തി, അമ്പഴം, കൂവളം, നീര്‍മരുത്‌, വയങ്കത, ഇലഞ്ഞി, വെട്ടി, വെള്ളപ്പൈന്‍, വഞ്ചി, പ്ലാവ്‌, എരിക്ക്‌, വന്നി, കടമ്പ്‌, മാവ്‌, കരിമ്പന, ഇലിപ്പ എന്നിവയാണ്‌ നക്ഷത്ര വനത്തിലുണ്ടാവുക. പ്രത്യേകം തയ്യാറാക്കിയ ചട്ടിയിലാണ്‌ ഇവ നടുന്നത്‌. സഞ്ചാരികള്‍ക്ക്‌ മരങ്ങളുടെ പ്രത്യേകത മനസ്സിലാക്കാനുള്ള സൗകര്യവുമൊരുക്കും.
കോട്ടക്കുന്നില്‍ തണല്‍ വിരിക്കുക എന്ന ലക്ഷ്യമിട്ട്‌ ‘ഹരിതം 2015’ പദ്ധതിക്ക്‌ ഡി.ടി.പി.സി തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി കോട്ടക്കുന്നില്‍ 500 മരങ്ങള്‍ മന്ത്രി എ.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നട്ടിരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന്‌ ഡി.ടി.പി.സി ക്ക്‌ കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക പരിപാടികള്‍ നടത്തുമെന്നും സെക്രട്ടറി വി. ഉമ്മര്‍ കോയ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!