രുചിവൈവിധ്യങ്ങളുമായി കോട്ടക്കുന്നില്‍ ഫുഡ്ഫെസ്റ്റിവല്‍

മലപ്പുറം: രുചിവൈവിധ്യങ്ങളുമായി കോട്ടക്കുന്നില്‍ ഫുഡ്ഫെസ്റ്റിവല്‍ നടത്തുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലും ഇവിലിന ഇവന്റ്സും സംയുക്തമായാണ് ഭക്ഷ്യമേള നടത്തുന്നത്. ഓഗസ്റ്റ് 18 മുതല്‍ 27 വരെയാണ് മേള.
ജില്ലയുടെ തനത് വിഭവങ്ങളും മറ്റു വൈവിധ ഭക്ഷണങ്ങളും മേളയിലുണ്ടാവും. വൈകീട്ട് മൂന്ന് മുതല്‍ ഒമ്പത് വരെയാണ് മേളയുടെ സമയം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ഭക്ഷണങ്ങള്‍ വിളമ്പുന്നതിന് പ്രത്യേകം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

14 ജില്ലകളിലെയും രുചിവൈവിധ്യങ്ങള്‍ വിളമ്പുന്നുണ്ടെതാണ് മേളയുടെ പ്രത്യേകത. മേളയിലെത്തുവര്‍ക്കായി ദിവസേനെ മത്സരങ്ങളും നടത്തുന്നുണ്ട്. ദിവസവും രാത്രി നടക്കുന്ന കലാപരിപാടികള്‍ മേളയ്ക്ക് മിഴിവേകും.