എടരിക്കോട് പി കെ എം എച്ച് എസ്എസില്‍ വ്യാജ ബോംബ് ഭീഷണി

കോട്ടക്കല്‍: എടരിക്കോട് പികെഎംഎച്ച്എസ്എസ്സില്‍ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഫോണ്‍ സന്ദേശം വന്നത്. തുടര്‍ന്ന് സ്‌കൂളിലെത്തിയ മലപ്പുറം ബോംബ് സ്‌ക്വാഡ് വിദ്യാര്‍ത്ഥികളെ സ്‌കൂളിന് പുറത്തു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.

വ്യാജ ബോംബ് ഭീഷണി വന്നതുമുതല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ഏറെ പരിഭ്രാന്തിയിലായിരുന്നു. പിരശോധന പൂര്‍ത്തിയായി ഒന്നുമില്ലെന്ന് ഉറപ്പായതോടെയാണ് പരിഭ്രാന്തി ശമിച്ചത്.