മലപ്പുറം കോട്ടക്കലില്‍ ഭൂമി വിണ്ടുമാറുന്നു;ഭയാശങ്കയോടെ നാട്ടുകാര്‍

മലപ്പുറം: കോട്ടക്കലില്‍ ഭൂമി വിണ്ടുമാറുന്ന പ്രതിഭാസം. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ 13 ാം വാര്‍ഡിലാണ് ഭൂമിക്ക് വിള്ളല്‍ വന്നിരിക്കുന്നത്. ഇവിടെ കാഴ്ചയില്‍ 70 മീറ്ററോളം ഭൂമി വിണ്ടുമാറിയിട്ടുണ്ട്. ഉള്‍വശത്ത് എത്രത്തോളം വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഏറെ നാളായി ഇവിടെ ഭൂമിയ്ക്ക് വിള്ളല്‍ കണ്ടുതുടങ്ങിയിട്ടെങ്കിലും ഇതുവരെ ഇതെ കുറിച്ച് യാതൊരു പഠനവും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

അതെസമയം ഇവിടെ ഒരു ഭാഗത്ത് ഭൂമി താഴ്ന്നുപോകുന്നുമുണ്ട്. ഇത് പ്രദേശവാസികളില്‍ ഏറെ ഭയാശങ്ക ഉണര്‍ത്തിയിട്ടുണ്ട്.

വിള്ളലിനെ തുടര്‍ന്ന് ഇവിടെ നിന്ന് നേരത്തെ ഒരു വീട് പൊളിച്ചു നീക്കേണ്ടി വന്നിരുന്നു. പകരം വീട് നിര്‍മ്മിക്കാനുള്ള സഹായം പ്രതിക്ഷിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. സമീപത്ത് മറ്റ് വീടുകള്‍ക്കും വിളളല്‍ ബാധിച്ചിട്ടുണ്ട്. ഇടയ്ക്ക് ഭൂമിയുടെ അടിയില്‍ നിന്ന് ശബദം കേള്‍ക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഒരു ആട് വിള്ളലിനുള്ളില്‍ കുടുങ്ങിതാഴ്ന്നുപോയതായും നാട്ടുകാര്‍ പറഞ്ഞു.

വിള്ളലിന്റെ തോത് ഇത്ര വര്‍ധിച്ചത് ഈ അടുത്തകാലത്താണ്. വിള്ളല്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് നാട്ടുകാരെ ഏറെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

Related Articles