കോട്ടക്കല്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ 34 പേര്‍ക്ക്‌ പരിക്ക്‌

Story dated:Friday September 9th, 2016,03 23:pm
sameeksha

കോട്ടക്കല്‍: ദേശീയപാതയില്‍ പറമ്പിലങ്ങാടിയില്‍ കെ എസ്‌ ആര്‍ ടി സി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ 34 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ അപകട സംഭവിച്ചത്‌. കൊട്ടാരക്കരയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ബസും എതിരെ വന്ന ലോറിയുമാണ്‌ ഇടിച്ചത്‌. പരിക്കേറ്റവരെ കോട്ടക്കലെ വിവിധ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.