കോട്ടക്കലില്‍ ബൈക്കില്‍ നിന്ന് വീണ യുവാവ് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു

കോട്ടക്കൽ : കോട്ടക്കൽ പണിക്കർക്കുണ്ടിൽ ബൈക്ക് യാത്രികൻ സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ചു. കോട്ടക്കൽ പാലപ്പുറയിലെ കൊടപ്പനക്കൽ സെയ്തലവിയുടെ മകൻ മാലിക് (20) ആണ് വരിച്ചത്.കൂടെയുണ്ടായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകൻ അജും ഹാരിസിനെ (20),  കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടക്കാർ പറഞ്ഞു.റോഡിലേക്ക് വീണ മാലിക്   സ്കൂൾ ബസിനടയിൽപ്പെടുകയാ യിരുന്നു.പാലപ്പുറ ജുമ മസ്ജിദിലെ മുക്രി ഹനീഫ മുസ്ല്യാരുടെ സഹോദരി പുത്രനാണ്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി