മാങ്ങാട്ടുമുറി കൊണ്ടോട്ടി എഎംഎല്‍പി സ്‌കൂള്‍ അടച്ചുപൂട്ടി;സ്ഥലത്ത്‌ സംഘര്‍ഷം

school-മലപ്പുറം: മാങ്ങാട്ടുമുറി കൊണ്ടോട്ടി എഎംഎല്‍പി സ്‌കൂള്‍ വിദ്യഭ്യാസ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. ഇന്ന്‌ രാവിലെയാണ്‌ സ്‌കൂളിന്റെ പ്രധാന ഓഫീസിന്റെ പൂട്ട്‌ പൊളിച്ച്‌ ഉദ്യോഗസ്ഥര്‍ അകത്ത്‌ പ്രവേശിച്ചത്‌. എഇഒ ആഷിഷ്‌ പുളിക്കലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്‌ സ്‌കൂള്‍ പൂട്ടാനെത്തിയത്‌. രേഖകള്‍ എടുത്ത ശേഷം ഓഫീസ്‌ പൂട്ടി സീല്‍ ചെയ്യ്‌തു.

അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷം തുടരുകയാണ്‌. സ്‌കൂള്‍ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ എസ്‌എഫ്‌്‌ഐ പ്രവര്‍ത്തകരെ പോലീസ്‌ ബലം പ്രയോഗിച്ച്‌ നീക്കി.

മെയ്‌ 29 ന്‌ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ എഇഒ എത്തിയെങ്കിലും നാട്ടുകാരും പിടിഎയും അധ്യാപക സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന്‌ വിദ്യഭ്യാസ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയിരുന്നു.